സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കിയില്ല:നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു മുറികള്‍ കോടതി ജപ്തി ചെയ്തു

0 second read
Comments Off on സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കിയില്ല:നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു മുറികള്‍ കോടതി ജപ്തി ചെയ്തു
0

പത്തനംതിട്ട: താഴേവെട്ടിപ്രത്ത് ശബരിമല ഇടത്താവളത്തിന് പ്രവേശന കവാടം പണിയാന്‍ സ്ഥലമേറ്റെടുത്തതിന് വര്‍ധിപ്പിച്ച നഷ്ടപരിഹാര തുക നല്‍കാത്തതിനെ തുടര്‍ന്ന് നഗരസഭയുടെ മൂന്ന് കടമുറികള്‍ സബ് കോടതി ജപ്തി ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നു മുതല്‍ മൂന്നു വരെ നമ്പര്‍ കടമുറികളിലാണ് ഇന്നലെ ജപ്തി നോട്ടീസ് പതിച്ചത്. താഴെ വെട്ടിപ്രത്ത് വ്യക്തിയുടെ 34 സെന്റ് സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക സംബന്ധിച്ച കേസിലാണ് സബ് കോടതിയുടെ നടപടി.

10 വര്‍ഷം മുന്‍പ് ഏറ്റെടുത്ത സ്ഥലത്തിന് ലഭിച്ച നഷ്ടപരിഹാരം പരിമിതമാണെന്നും വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് ഉടമ രാമചന്ദ്രന്‍ 2014 ല്‍ പത്തനംതിട്ട സബ് കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരന്റെ വാദം ന്യായമാണെന്നു കണ്ടെത്തിയ കോടതി ഇതുവരെയുള്ള പലിശയുള്‍പ്പെടെ രണ്ട് കോടിയോളം രൂപ കൂടി അനുവദിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടു. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പരാതിക്കാരന് നല്‍കാനുളളതിന്റെ പകുതി തുക സബ് കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുക കെട്ടിവയ്ക്കാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും സബ് കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ജപ്തി നടപടി.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…