ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ പക: റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്രെയിനും മോഷ്ടിച്ച് കടന്നു: യുവാവ് അറസ്റ്റില്‍

0 second read
Comments Off on ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ പക: റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്രെയിനും മോഷ്ടിച്ച് കടന്നു: യുവാവ് അറസ്റ്റില്‍
0

പത്തനംതിട്ട: ക്രെയിന്‍ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പില്‍ വീട്ടില്‍ ബാലസുബ്രഹ്‌മണ്യം (22) ആണ് പിടിയിലായത്. റാന്നി കരികുളം മേലെക്കൂറ്റ് ജിതിന്‍ ജോസിന്റ ഉടമസ്ഥതയില്‍ വെട്ടിപ്പുറം ജംഗ്ഷനിലുള്ള മൈ ക്രെയിന്‍ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിന്‍ ആണ് മോഷ്ടിച്ചത്. മേലെവെട്ടിപ്രത്ത് റോഡ് സൈഡിലാണ് ഡ്രൈവര്‍ സുമേഷ് ക്രെയിന്‍ പാര്‍ക്ക് ചെയ്തിരുന്നത്. എട്ടിന് വൈകിട്ട് ആറിന് ശേഷം ക്രെയിന്‍ കാണാനില്ലായിരുന്നു. വാഹനത്തിന്റെ ടൂള്‍സ് ഉള്‍പ്പെടെ 14,30,000 രൂപയുടെ നഷ്ടമാണുണ്ടായത്. കമ്പനിയില്‍ എട്ടുമാസം മുമ്പ് ജോലിക്ക് നിന്ന ബാല സുബ്രഹ്‌മണ്യത്തെ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധം കാരണം വാഹനം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ പുനലൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വാഹനവും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…