
പത്തനംതിട്ട: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി. വധുവിനെതിരേ അപവാദ പ്രചാരണം സോഷ്യല്‍ മീഡിയ വഴി ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുമ്പോള്‍ സത്യം അറിയാതെ അന്തം വിട്ട് നില്‍ക്കുകയാണ് നാട്ടുകാര്‍.
ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23 നാണ് കടുത്തുരുത്തിയില്‍ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക് മടങ്ങി. യുവതിയെ സേവ്ദ ഡേറ്റിന്റെ പേരില്‍ ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.വധുവിന്റെ വീട്ടുകാര്‍ യുവാവിനെ പറ്റിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.