
പത്തനംതിട്ട: കളഞ്ഞുകിട്ടിയെ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി വീട്ടമ്മ. പിന്നീട് സ്വര്‍ണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പത്തനംതിട്ട പോലീസ്. കഴിഞ്ഞ ദിവസമാണ് ഏനാത്ത് കൃഷ്ണ ഭവനില്‍ ഹരികുമാറിന്റെ ഭാര്യ കൃഷ്ണകലയുടെ ഒരു ജോഡി കൊലുസും, ഒരു വളയുമുള്‍പ്പെടെ 20 ഗ്രാം സ്വര്‍ണം ഓമല്ലൂരില്‍ വച്ച് നഷ്ടമായത്. അവിടുത്തെ ഒരു പെട്ടിക്കടയില്‍ നിന്ന് ഇത് കളഞ്ഞുകിട്ടിയ ഓമല്ലൂര്‍ ആറ്റരികത്ത് കോട്ടുപിലയത്ത് വീട്ടില്‍ സൂസന്‍ രാജു പത്തനംതിട്ട പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തി ഫസ്‌റ്റേഷനില്‍ വച്ച് എസ് ഐ അലക്‌സ് കുട്ടിയുടെ നേതൃത്വത്തില്‍ കൈമാറി.