തിരുവല്ല: ദുരന്തമുഖങ്ങളില്‍ ആസൂത്രിതവും സംയോജിതവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തന രീതികള്‍ ഏകോപിപ്പിച്ച് മെഡിക്കല്‍ ജീവനക്കാര്‍ മുതല്‍ സാധാരണ ജനങ്ങള്‍ വരെയുള്ളവരെ പരിശീലിപ്പിക്കുന്നതിനും വേണ്ടിയുളള അന്താരാഷ്ര്ട കോണ്‍ഫറന്‍സ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങി.
അണ്‍ ഫോള്‍ഡിങ് ന്യൂവര്‍ ഇന്നോവേഷന്‍സ് ഫോര്‍ ടുമാറോസ് എമര്‍ജന്‍സിസ് ആന്‍ഡ് ഡിസാസേ്റ്റഴ്‌സ് -യുണൈറ്റ്ഡ് 24 എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വ്വകലാശാലയിലെ അഭയാര്‍ത്ഥി – ദുരന്ത നിവാരണ കേന്ദ്രത്തിന്റെ സ്ഥാപകനും ദുരന്ത നിവാരണ – പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ അന്താരാഷ്ര്ട പ്രശസ്തനുമായ ഡോ. ഗില്‍ബര്‍ട്ട് ബേംഹാം ഉദ്ഘാടനം ചെയ്തു. ആശുപത്രി അസോ .ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ജോണ്‍ വല്യത്ത്, കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കോണ്‍ഫറന്‍സ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. ജിജു ജോസഫ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പ്രഫ. ഡോ. ജോംസി ജോര്‍ജ് , ഫാ. തോമസ് വര്‍ഗീസ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റോസി മാര്‍സല്‍, എന്‍ ആര്‍ സി എന്‍ സി ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്മുള എന്നിവര്‍ സംബന്ധിച്ചു.
കോണ്‍ഫറന്‍സ് നാല് ദിവസം നീണ്ടുനില്‍ക്കും. മൊറാന്‍ മോര്‍ അത്തനെഷ്യസ് യോഹാന്‍ സ്മാരക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വെയ്ന്‍ യൂണിവേഴ്‌സിറ്റി, ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, വെല്ലൂര്‍ സിഎംസി, നിംഹാന്‍സ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി ഈ മേഖലയിലെ ആധികാരിക കേന്ദ്രങ്ങളാണ് സഹകരിക്കുന്നത്. ഉദ്ഘാടന സെഷനില്‍ ദുരന്തങ്ങള്‍ക്ക് മുന്‍പേ എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പ്രതികരിക്കേണ്ട രീതികളെക്കുറിച്ചും ഡോ. ഗില്‍ബര്‍ട്ട് ബേംഹാം പ്രഭാഷണം നടത്തി. ദുരന്തത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനരീതികളെക്കുറിച്ചും ദുരന്തബാധിതരുടെ മാനസികവും സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ അവസ്ഥകളെ വേണ്ടവിധം അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ചും ഓക്ലാന്‍ഡ് സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫ.ഡോ. ട്രിനി എ. മാത്യുവും ബാംഗ്ലൂര്‍ നിംഹാന്‍സിലെ അഡീഷണല്‍ പ്രഫസര്‍ ഡോ. ജയകുമാര്‍ സി.യും വ്യത്യസ്ത സെഷനുകള്‍ കൈകാര്യം ചെയ്തു. ദുരന്തങ്ങള്‍ക്ക് ശേഷം നടക്കേണ്ട ചികിത്സ – പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആഗോളകാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യങ്ങളെകുറിച്ചും കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചയില്‍ ഡോ റോക്‌സ് മാത്യു കോള്‍, ഡോ വിജയ അരുണ്‍കുമാര്‍, ഡോ ജസീല എ, കെല്‍സി ട്രുലിക്, മിസ് സിയാ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.