സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു: വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍

0 second read
Comments Off on സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു: വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍
0

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സൈ്വര്യജീവിതത്തിന് തടസം നില്‍ക്കുന്ന ശക്തികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.

കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന സംസ്ഥാനമായി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുന്നു. ആദിവാസികളും ദളിതരും എല്ലാ ദിവസവും ആക്രമിക്കപ്പെടുകയാണ്. സിപിഎം തന്നെയാണ് എല്ലാ സാമൂഹ്യവിരുദ്ധ ശക്തികളെയും സംരക്ഷിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…