ഇടുക്കി: പാർട്ടി പരിപാടിയുടെ പേരിൽ പിരിവെനത്തി പണം നല്കാൻ നടത്തിപ്പുകാർ വിസമ്മതിച്ചതോടെ ഇറച്ചിയും എല്ലും വാങ്ങി പണം നല്കാതെ പോയ സംഭവം വിവാദമായതോടെ ഇറച്ച വില നല്കി നേതാവ് തലയൂരിയതായി സൂചന.
ഏതാനും ആഴ്ചയ്ക്ക് മുമ്പ് ഹൈറേഞ്ച് മേഖലയിലായിരുന്നു സംഭവം. പിരിവ് നൽകാത്തതിൽ പ്രകോപിതനായ നേതാവ് രണ്ടു കിലോ ഇറച്ചിയും നാലു കിലോ എല്ലും വാങ്ങി പാർട്ടി ഫണ്ടിൽ വരവുവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ പണം നല്കി ഒത്തു തീർപ്പക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം.തോട്ടം തൊഴിലാളി നേതാവാണ് പിരിവിന് പകരം എല്ലും ഇറച്ചിയും വാങ്ങിയത്. ഇറച്ചി കടയിൽ ഒറ്റയ്ക്കാണ് നേതവ് എത്തിയത്.യൂണിയൻ സമ്മേളനത്തിന് ഒരു ലക്ഷം രൂപാ പിരിവ് നല്കണമെന്നായിരുന്നു ആവശ്യം.ഏല തോട്ടം മേഖലയിലെ പ്രമുഖനാണ് നേതാവ്.തോട്ടം തൊഴിലാളിയായിരുന്ന ഇയാൾ ഒരു സുപ്രഭാതത്തിലാണ് ട്രേഡ് യൂണിയൻ്റെ അമരത്ത് എത്തുന്നത്.
ഇതോടെ ഇയാളുടെ ശുക്ര ദിശ തെളിയുകയായിരുന്നു.തോട്ടം ഉടമകളെ ഭീക്ഷണിപ്പെടുത്തിയും തൊഴിലാളി സമരങ്ങൾ ഒത്തുതീർപ്പാക്കിയും ലക്ഷങ്ങളാണ് സമ്പാദിച്ചത്.കുടിലിൽ താമസിച്ചിരുന്ന നേതാവിൻ്റെ ആസ്ഥി ഇന്ന് ലക്ഷങ്ങളാണ്.നിരവധി സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയും വീടുകളുമുണ്ട്.തമിഴ്നാട്ടിലും ഇയാൾക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും പറയപ്പെടുന്നു.