
പമ്പ: തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് മലവെളളപ്പാച്ചിലുള്ള പമ്പ നദിയില്‍ എടുത്തു ചാടി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. തിരുനെല്‍വേലി നാദാപുരം ദിശയാന്‍ വിളയില്‍ വന്യദാസ് (33) ആണ് ആറ്റില്‍ ചാടിയത്. ഒഴുക്കില്‍പ്പെട്ട ഇയാളെ ചെറിയ പാലം കടവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയര്‍ ഓഫീസര്‍ എബ്രഹാം റിനു വര്‍ഗീസ് ആറ്റില്‍ ചാടി അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. മറ്റൊരു ഫയര്‍ ജീവനക്കാരന്‍ വിനീതും അയ്യപ്പന്മാരും ചേര്‍ന്ന് കരക്ക് കയറ്റി ഗവണ്‍മെന്റ് ആശുപത്രിയിലാക്കി.