നിര്‍ദ്ധനകുടുംബത്തിലെ യുവതിയുടെ പഠനചെലവ് വഹിക്കാമെന്ന് ഏറ്റശേഷം ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

0 second read
Comments Off on നിര്‍ദ്ധനകുടുംബത്തിലെ യുവതിയുടെ പഠനചെലവ് വഹിക്കാമെന്ന് ഏറ്റശേഷം ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
0

തിരുവല്ല: നിര്‍ദ്ധനകുടുംബത്തിലെ യുവതിയുടെ പഠനചെലവ് വഹിക്കാമെന്ന് ഏറ്റ ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ ഇലവിനാല്‍ ഹോമിയോ ക്ലിനിക്കിന് സമീപം വലിയപറമ്പില്‍ വീട്ടില്‍ വി ബി അര്‍ജുന്‍(38) ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണ്. ഭാര്യയുമായി വിവാഹമോചനത്തിനുള്ള കേസ് നടക്കുകയാണെന്നും, അത് കഴിഞ്ഞാലുടന്‍ കല്യാണം കഴിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് പത്തൊന്‍പതുകാരിയെ ബലാല്‍സംഗം ചെയ്തത്. 21 നാണ് യുവതി സ്റ്റേഷനില്‍ പരാതിനല്‍കിയത്, തുടര്‍ന്ന് പോലീസ് മോഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

പഠനത്തിനുള്ള ചെലവുകള്‍ വഹിക്കാമെന്ന് വാക്കുനല്‍കി യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി മൊബൈല്‍ ഫോണിലൂടെ നിരന്തരം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന്, വിവാഹതാല്പര്യം അറിയിക്കുകയും ഭാര്യയുമായുള്ള വിവാഹമോചനം നടന്നുകഴിഞ്ഞാല്‍ കല്യാണം കഴിക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 25 ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം കളത്തില്‍ ലോഡ്ജില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു. ഏപ്രില്‍ അഞ്ചിന് വീണ്ടും ഇവിടെയെത്തിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കി. കൂടാതെ, ഒരു ലക്ഷത്തോളം രൂപ വാങ്ങിയശേഷം പിന്‍വാങ്ങുകയാണ് ഉണ്ടായത്.

കല്യാണക്കാര്യം സൂചിപ്പിച്ചപ്പോള്‍, താല്പര്യമില്ലെന്നറിയിച്ച പ്രതി, യുവതിയോട് പോയി ജീവനൊടുക്കാന്‍ പറഞ്ഞതായും മൊഴിയിലുണ്ട്. ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവതി ജീവനൊടുക്കാന്‍ വീടിനടുത്തുള്ള ആഴമേറിയ പാറക്കുളത്തില്‍ ചാടിയെന്നും, എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നും പോലീസിനോട് വെളിപ്പെടുത്തി.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കവിയുരിലെ വീട്ടില്‍ നിന്നും പ്രതിയെ 22 ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ കസ്റ്റഡിയിലെടുത്തു. യുവതി ഇയാളെ തിരിച്ചറിഞ്ഞു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രൊബേഷന്‍ എസ് ഐ ഹരികൃഷ്ണന്‍, എ എസ് ഐമാരായ ജോജോ ജോസഫ്, ജയകുമാര്‍,എസ് സി പി ഓമാരായ അഖിലേഷ്, എം എസ് മനോജ് കുമാര്‍, റ്റി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പത്തനംതിട്ട ട്രാഫിക് പോലീസ്

പത്തനംതിട്ട: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്ന രണ്ട് ബൈക്കുകള്‍ ട്രാഫിക് പോലീസ് പിടികൂട…