
പമ്പ: കണമല ഭാഗത്ത് പമ്പാ നദിയില്‍ നിന്നും അനധികൃതമായി ആറ്റുമണല്‍ വാരിക്കടത്താന്‍ ശ്രമിച്ചയാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. കരയില്‍ വാരിയിട്ട മണല്‍ പോലീസ് കണ്ടെടുത്തു ശേഖരിച്ച് സ്‌റ്റേഷനിലെത്തിച്ച് വളപ്പില്‍ കൂട്ടിയിട്ടു. പമ്പ മൂലക്കയം തുലാപ്പള്ളി വെള്ളാപ്പള്ളി വീട്ടില്‍ രാജേന്ദ്രന്‍( 49) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കാട്ടിനുള്ളില്‍ ഇയാളുടെ നേതൃത്വത്തില്‍ മണല്‍ വാരി കടത്താന്‍ ശ്രമിച്ചത്. വിവരമറിഞ്ഞു പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്വകാര്യ വാഹനത്തിലെത്തി കാട്ടില്‍ ഒളിച്ചിരുന്നു പിടികൂടുകയായിരുന്നു.
മണല്‍ ശേഖരിച്ചശേഷം തിരിച്ചിറങ്ങിയ പ്രതികള്‍ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു, ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു.
കൂടെയുള്ളയാള്‍ രക്ഷപ്പെട്ടു. പ്രതിയെ സ്‌റ്റേഷനില്‍ എത്തിച്ച് കേസെടുത്തു, അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് സംഘത്തില്‍ എസ് സി പി ഓ സൂരജ്, സി പി ഓമാരായ അനൂപ്, രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.