
തിരുവല്ല: ട്രെയിനില്‍ നിന്നും ഇറങ്ങി തിരുവല്ല റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകും വഴി വൈ.എം.സി.എ റോഡില്‍ തടഞ്ഞു നിര്‍ത്തി വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
കുറ്റൂര്‍ പുനത്തിലേത്ത് ബിജു രാജപ്പന്‍(45), വള്ളംകുളം പൂവപ്പുഴ പി.എസ്.അനൂപ് (40) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ ഹോട്ടല്‍ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി സാം ജബ്ബുരാജിന്റെ ഫോണ്‍ കവര്‍ച്ച ചെയ്തത് കഴിഞ്ഞ 19 ന് രാത്രി 11.45ന് ആയിരുന്നു. നാലംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും പ്രതികളില്‍ രണ്ടാളെ ഇനിയും പിടികിട്ടാനുണ്ട്.