
പത്തനംതിട്ട: മലയോര ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മലയോര സമരപ്രചരണ യാത്രയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം.
സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വറുഗീസ് മാമ്മൻ സ്വാഗതവും കൺവീനർ എ. ഷംസുദീൻ കൃതജ്ഞതയും രേഖപ്പെടുത്തി.
കൺവീനർ എം.എം ഹസൻ, ഷാനിമോൾ ഉസ്മാൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, സി.പി ജോൺ, അഡ്വ. രാജൻ ബാബു, വാക്കനാടു രാധാകൃഷ്ണൻ, മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. കെ.ശിവദാസൻ നായർ, പി. മോഹൻ രാജ്, കെ.ഇ അബ്ദുൽ റഹ്‌മാൻ, ജോസഫ് എം. പുതുശ്ശേരി, അഡ്വ. പഴകുളം മധു, അഡ്വ. എം.എം നസീർ, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, അഡ്വ. എൻ. ഷൈലാജ്, റോബിൻ പീറ്റർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഹരികുമാർ പൂതങ്കര, ടി.കെ സാജു, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അഡ്വ എ. സുരേഷ് കുമാർ, സമദ് മേപ്രത്ത്, രജനി പ്രദീപ്, എലിസബത്ത് അബു, ദീനാമ്മ റോയി എന്നിവർ സംസാരിച്ചു.
അഡ്വ. എ. സുരേഷ്‌കുമാർ, അഡ്വ. അനിൽ തോമസ്, സജി കൊട്ടയ്ക്കാട്, തോപ്പിൽ ഗോപകുമാർ, അഡ്വ. ജയവർമ്മ, സമദ് മേപ്രത്ത്, സന്തോഷ് കുമാർ കോന്നി, പ്രകാശ് തോമസ് റാന്നി, പഴകുളം ശിവദാസൻ, ബഷീർ വെള്ളത്തുറ, എ. ബഷീർ, സണ്ണി ചള്ളയ്ക്കൽ, ഇബ്രാഹിം ഏഴിവീട്ടിൽ, ദേവകുമാർ, അഡ്വ. സിബി താഴത്തില്ലത്ത്, രാധാകൃഷ്ണ പിള്ള എന്നിവർ മലയോര സമര യാത്രയെ വരവേൽക്കാൻ നേതൃത്വം നൽകി.