സന്നിധാനത്ത് ദുരൂഹസാഹചര്യത്തില്‍ പിടിയിലായ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന്: അവര്‍ മോഷ്ടാക്കളെന്ന നിലപാടില്‍ ഉറച്ച് പോലീസും

0 second read
Comments Off on സന്നിധാനത്ത് ദുരൂഹസാഹചര്യത്തില്‍ പിടിയിലായ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന്: അവര്‍ മോഷ്ടാക്കളെന്ന നിലപാടില്‍ ഉറച്ച് പോലീസും
0

ശബരിമല: പമ്പ – സന്നിധാനം ശരണ പാതയിലെ മരക്കൂട്ടത്തു നിന്നും മോഷണത്തിനായി എത്തി പിടിയിലായവര്‍ സന്നിധാനം എസ് ഐ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയുമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍.

സംശയാസ്പദമായ രീതിയില്‍ മരക്കൂട്ടത്തെ പൊന്തക്കാടിന് സമീപത്തു നിന്നും തിങ്കളാഴ്ച വൈകിട്ട് പിടിയിലായ തേനി പൊന്‍നഗര്‍ കാളിയമ്മന്‍ സ്ട്രീറ്റില്‍ കറുപ്പു സ്വാമി (31), തേനി ഉത്തമ പാളയം ബാലക്കോട്ട 234/2 ന്യൂ കോളനിയില്‍ വസന്ത് തങ്കമൈ (24) എന്നിവരാണ് സന്നിധാനം എസ് ഐ അനൂപ്ചന്ദ്രനെതിരെ മര്‍ദ്ദന പരാതിയുമായി ഇന്ന് രാവിലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്.

വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഇന്ന് രാവിലെയോടെ പരാതിയുമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പിടിയിലായ ഇരുവരെയും സന്നിധാനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ബ്ലേഡും കത്തിയും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. പിടിയിലായ കറുപ്പു സ്വാമിക്ക് എതിരെ മോഷണകേസുകള്‍ നിലവിലുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ കേസിലാണ് സിപിഎം ഇടപെടല്‍. മര്‍ദ്ദനം ആരോപണം അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്താതെ എസ്പിക്ക് തരമില്ല.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…