
തിരുവല്ല: കളഞ്ഞുകിട്ടിയ സ്വര്‍ണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനല്‍കി യുവതി മാതൃകയായി. ശനിയാഴ്ച്ച പൊടിയാടിയിലെ പെട്രോള്‍ പമ്പില്‍ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വര്‍ണ്ണവും പണവും എ ടി എം കാര്‍ഡും മറ്റും ഉള്‍പ്പെട്ട പേഴ്‌സ് ആണ് നഷ്ടമായത്. തുടര്‍ന്ന്, ഇത് കളഞ്ഞുകിട്ടിയ നിരണം സ്വദേശിനി ജിഷ, പേഴ്‌സ് പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജിനി ഇന്ന് സ്‌റ്റേഷനിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ജിഷയില്‍ നിന്നും പേഴ്‌സ് കൈപ്പറ്റി.