
പത്തനംതിട്ട: ഇറങ്ങുന്നതിന് മുന്‍പ് ബെല്ലടിച്ചതിനെ തുടര്‍ന്ന് താഴേക്കു വീണ വീട്ടമ്മയുടെ കാല് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ചതഞ്ഞരഞ്ഞു. വടശേരിക്കരയില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയാണ് അപകടത്തില്‍പ്പെട്ടത്. കുടമുരുട്ടി-പത്തനംതിട്ട-പന്തളം റൂട്ടിലോടുന്ന അല്‍ അമീന് ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. ബസ് മുന്നോട്ട് എടുക്കുമ്പോള്‍ കാല്‍തെന്നി അടിയിലേക്ക് വീഴുകയായിരുന്നു.