തിരുവല്ല: ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് പറഞ്ഞു പ്രലോഭിപ്പിച്ച് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തൃശൂര്‍ സ്വദേശികളായ മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടിയിലായ മൂവരെയും തിരുവല്ലയിലെത്തിച്ചു. അന്തിക്കാട് സ്വദേശികളായ അതുല്‍, അജില്‍, ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയില്‍ എത്തിച്ചത്. ഇതില്‍ ജയരാജ് പ്രതികളെ സഹായിച്ചതിനാണ് അറസ്റ്റിലായത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ പരീക്ഷയ്ക്ക് എത്തിയ പറഞ്ഞു പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വന്ന കുട്ടി ബസ് സ്റ്റാന്‍ഡില്‍ കയറി അതു മാറി വേറെ വസ്ത്രം ധരിച്ചാണ് പ്രതികള്‍ക്കൊപ്പം പോയത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നത് അതുലിനാണ്. ഇയാള്‍ ഇന്ന് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പെണ്‍കുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ പോകും വഴി മൂവാറ്റുപുഴയില്‍ നിന്നും അതുലിനെ പോലീസ് പിടികൂടുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി അതുലുമായി സൗഹൃദത്തില്‍ ആയതെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കക്കം പ്രതികള്‍ വലയിലായത്. പിടിയിലായ പ്രതികള്‍ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ വി എസ് ശ്രീനാഥ്, എസ് എസ് രാജീവ്, പി എല്‍ വിഷ്ണു, സി അലക്സ്, എ.എസ്.ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ് , വിനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.