
വളളിക്കോട്: പഞ്ചായത്തിലെ കൈപ്പട്ടൂര്‍ മൂന്നാം കലുങ്ക് കൊല്ലായില്‍ ഏലായില്‍ നെല്‍വിത്ത് വിതച്ച പാടശേഖരത്തില്‍ കഴിഞ്ഞ രാത്രിയില്‍ കക്കൂസ് മാലിന്യം തളളി. മനുഷ്യവിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു. നിരന്തരം ഈ ഭാഗത്തു മാലിന്യം തള്ളുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജനവാസം കുറവായതിനാല്‍ ആരും കാണില്ല. കക്കൂസ് മാലിന്യവും ഓയിലും പാടശേഖരത്തില്‍ നിറഞ്ഞു കിടക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് കൃഷിക്കാര്‍ ഇത് കാണുന്നത്.പാടശേഖരങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഏലാ വികസന സമിതി ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍, സെക്രട്ടറി ബോസ് കൈപ്പട്ടൂര്‍, കഥാകൃത്ത് കൈപ്പട്ടൂര്‍ തങ്കച്ചന്‍ എന്നിവര്‍ പറഞ്ഞു.