അബുദബി: ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മക്കും വഴി തെളിക്കുമെന്നു കെസിസി പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്‌സ് സഭ കല്‍ക്കട്ട ഭദ്രസനാധിപനും ആയ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
മനുഷ്യജീവിതത്തില്‍ നെരിടുന്ന വിഷയങ്ങളില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ തിരിക്കുവാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാനും കെസിസി കേരളത്തില്‍ ശ്രെമിക്കുന്നു എന്നും പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സഭാകേളുടെ ഐക്യ വേദിയായ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി ) അബുദാബി സോണിന്റെ ആഭിമുഖ്യത്തില്‍ മുസ്സഫ മാര്‍ത്തോമ്മാ പള്ളിയില്‍ സംഘടിപ്പിച്ച ഈസ്റ്റര് സന്ധ്യ ‘ബോണ കിംതാ- 2024 ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിക്ക് ആകമാനം സന്തോഷം പകരുവാന്‍ ക്രിസ്തുനാഥന്റെ ക്രൂശ് മരണത്തിന്മേലുള്ള വിജയത്തിലൂടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അനുഭവങ്ങള്‍ സാധ്യമായി തീരുവാന്‍ കഴിയട്ടെ എന്ന് മെത്രാപ്പോലീത്ത ആശംസിച്ചു. കെസിസി അബുദാബി സോണല്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം പോള്‍ അധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ. ജിജു ജോസഫ് ,റെവ. ലാല്‍ജി എം ഫിലിപ്പ് ,ഫാ .സിജോ എബ്രഹാം ,റെവ .അജിത്ത് ഈപ്പന്‍ തോമസ് ,ഫാ .മാത്യു ജോണ്‍ ,കെസിസി ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്‍ ,ട്രഷറര്‍ സുനില്‍ മാത്യു,ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അബുദാബിയിലെ വിവിധ ഇടവകകളായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ,മാര്‍ത്തോമാ ചര്‍ച്ച് ,സിഎസ്‌ഐ മലയാളം പാരീഷ് ,മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ക്‌നാനായ ചര്‍ച്ച് കളിലെ ഗായക സംഘങ്ങള്‍ ഗാന ശുശ്രുഷ നടത്തി.
ഐ തോമസ്,ബിജു നൈനാന്‍ കുര്യന്‍ ,ബിജു ടി മാത്യു ,ബിജു ഫിലിപ്പ് ,ഗീവര്‍ഗീസ് ഫിലിപ്പ് ,റോണി വി ജോണ്‍, മാത്തുക്കുട്ടി എന്നിവര്‍ ഈസ്റ്റര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .