ആ വിനോദയാത്രാ വിവാദവും ഒരു വീഡിയോയും തകര്‍ത്തത് ഒരു പാവം പെണ്‍കുട്ടിയുടെ മനസാണ്: കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അറിയാക്കഥകള്‍ തുറന്നു പറഞ്ഞ് ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍

0 second read
Comments Off on ആ വിനോദയാത്രാ വിവാദവും ഒരു വീഡിയോയും തകര്‍ത്തത് ഒരു പാവം പെണ്‍കുട്ടിയുടെ മനസാണ്: കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അറിയാക്കഥകള്‍ തുറന്നു പറഞ്ഞ് ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍
0

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വിനോദയാത്ര പോയത് വിവാദമാക്കിയതിന്റെ അനന്തരഫലങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ആ വിവാദത്തിന്റെ പേരില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തലങ്ങും വിലങ്ങും പ്രചരിച്ചു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ എന്നത് പോലും പരിഗണിക്കാതെയാണ് വീഡിയോ ആരോ പുറത്തു വിട്ടത്. അത് സംപ്രേഷണം ചെയ്തു.

അനന്തരഫലം എന്തെന്ന് ചിന്തിക്കാതെ നടത്തിയ പ്രവര്‍ത്തി ആയിരുന്നു അത്. ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് മുന്നില്‍ നിന്ന് പാട്ടുപാടിയ വ്യക്തിയുടെ ചിത്രമായിരുന്നു. ആ വ്യക്തി ഞങ്ങളുടെ ജീവനക്കാരി ആയിരുന്നില്ല. ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥയുടെ മകളായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് ആണ് അതിന് കിട്ടിയത്. അതൊരിക്കലും നല്ലകാര്യത്തിന് ആയിരുന്നില്ല.

അമ്മയുടെ കൂടെ വളരെ സ്വകാര്യമായി ഒരു പ്രോഗ്രാമിന് പോയി. അവിടെ ഒരു പാട്ടുപാടി എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍, അതിന് ശേഷം ആവിദ്യാര്‍ഥിനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികസംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് ഒരു പക്ഷേ, പുറംലോകം അറിഞ്ഞിട്ടുണ്ടാവില്ല. ഇവിടെ എത്തിയതിന്റെ അടുത്ത ദിവസം ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു. ഞാന്‍ നേരിട്ട് അവളെ കണ്ടു സംസാരിക്കുന്ന സമയത്തും ഇനി ഞാന്‍ പാട്ടേ പാടില്ല എന്ന ഘട്ടത്തിലായിരുന്നു. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നീട് കുറേയധികം ആ കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒരു പിന്തുണ നല്‍കേണ്ടതായി വന്നിരുന്നു. എന്നിട്ടും കുറേയധികം ദിവസം കലാലയത്തിലേക്ക് പോകുവാന്‍ പോലും വളരെയധികം മാനസിക പ്രതിസന്ധിയും സംഘര്‍ഷവും കാരണം കഴിഞ്ഞില്ല.

അത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നമ്മുടെയിടയിലും സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് ഈ സംഭവം സൂചിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ക്ക് നമ്മള്‍ ഹേതുവാകുന്നില്ല എന്ന് നമ്മള്‍ ഉറപ്പു വരുത്തുക. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെപ്പോലും ബാധിക്കുവാന്‍ തക്ക തരത്തിലുള്ള ആയുധമാണ് നിങ്ങളുടെ കൈയിലുള്ളതെന്ന തിരിച്ചറിവു വേണമെന്നും കലക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത് നിങ്ങള്‍ ആരും കരുതിക്കൂട്ടി ചെയ്യുന്ന സംഭവമല്ല. പക്ഷേ, നമ്മള്‍ ചെയ്യുന്ന പ്രവൃത്തി ആരെയൊക്കെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കുകയും വേണമെന്ന് കലക്ടര്‍ പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …