
ഓമല്ലൂര്‍: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലും വഴിയാത്രക്കാരനെയും ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് നിസാര പരുക്ക്. ചന്ത ജങ്ഷനില്‍ ബുധന്‍ പകല്‍ 12.15 ഓടെയാണ് അപകടം. മാവേലിക്കര സ്വദേശികളായ തീര്‍ഥാടകസംഘം സഞ്ചരിച്ച കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയിലും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കൈപ്പട്ടൂര്‍ സ്വദേശി ജോയി, വഴിയാത്രക്കാരന്‍ ഓമല്ലൂര്‍ സ്വദേശി അലന്‍, കാറിലുണ്ടായിരുന്ന സ്ത്രീ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.