പത്തനംതിട്ട: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ് കുമാര്‍ (24) ആണ് അറസ്റ്റിലായത്. അമ്മയുടെ ഫോണില്‍ നിന്നുമാണ് പെണ്‍കുട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പ് വഴിയും ഇന്‍സ്റ്റാഗ്രാമിലൂടെയും പ്രതി വാങ്ങിയെടുത്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സംഭവം.
തുടര്‍ന്ന് വിദേശത്തേക്കുപോയ പ്രതി അവിടെ നിന്നും ഭീഷണി മുഴക്കി വീണ്ടും ഇത്തരം ചിത്രങ്ങള്‍ വാങ്ങിയെടുത്തു. അത് കുട്ടിയുടെ ബന്ധുവിന് അയച്ചു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ 19 ന് പോലീസില്‍ കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോകള്‍ അയച്ചു കൊടുത്ത ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് പോലീസിന്റെ സഹായത്തോടെ അവിടെ നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയുടെ ഫോണും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.
കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി, പിന്നീട് തന്റെ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോള്‍ ഭാവി നശിപ്പിക്കും എന്നും മറ്റും ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അവ അയച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്നാണ് കടുത്ത സമ്മര്‍ദ്ദത്തിലായ കുട്ടിയും കുടുംബവും കോയിപ്രം പോലീസിനെ സമീപിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ
തുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ പ്രതിയെ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ മുഹ്സിന് മുഹമ്മദ്, സി പി ഓമാരായ ആരോമല്‍ ,ശരത് ,സുരേഷ് , ശബാന എന്നിവര്‍ പങ്കെടുത്തു.