
അടൂര്‍: കരിക്കിനേത്ത് സില്‍ക്ക് ഗലേറിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതേ വിട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സിങ്, അംഗൂര്‍, ഡല്‍ഹി സ്വദേശിയായ ഓം പ്രകാശ് എന്നീ പ്രതികളെയാണ് കുറ്റക്കാരല്ലന്ന് കണ്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എസ്. ഹാഷിം ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. രണ്ടാഴ്ച്ചക്ക് ശേഷം പ്രതികളെ തമിഴ്‌നാട് പുളിയംകുടി എന്ന സ്ഥലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ വിചാരണ തടവുകാരായി പ്രതികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിച്ചു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ബിജു വര്‍ഗ്ഗീസ്, പ്രീതു ജഗതി, ജിതിന്‍ ജോയ്, തൗഫീക്ക് രാജന്‍, ലിനറ്റ് മെറിന്‍ എബ്രഹാം എന്നിവര്‍ ഹാജരായി.