വള്ളിക്കോട് തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മോഷണം: മോഷ്ടിച്ചത് ഓട്ടുവിളക്കുകള്‍

0 second read
Comments Off on വള്ളിക്കോട് തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മോഷണം: മോഷ്ടിച്ചത് ഓട്ടുവിളക്കുകള്‍
0

പത്തനംതിട്ട: വള്ളിക്കോട് തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് ചുറ്റുംവെച്ചിരുന്ന 200 ഓളം ഓട്ട് വിളക്കുകളും കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന പതിനഞ്ചോളം വിളക്കുകളും മോഷണം പോയി. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വില വരും. ഭക്തര്‍ നല്‍കിയ വിളക്കുകളാണ് മോഷണംപോയത്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. വിവരം അറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നും പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ക്ഷേത്രത്തില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. രാത്രിയില്‍ ഒരു ജീവനക്കാരന്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. പുലര്‍ച്ചെ രണ്ടിന് ശേഷമാകാം മോഷണം നടന്നതെന്ന് കരുതുന്നു. ഇത്രയും വിളക്കുകള്‍ ഏതെങ്കിലും വാഹനത്തിലാകും കടത്തിയതെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തില്‍ കണ്ട ഒരു അപരിചിതനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…