മോഷ്ടാക്കള്‍ വിലസുന്ന മുണ്ടപ്പള്ളിയില്‍ മൂന്ന് കടകളില്‍ മോഷണം: പ്രതികളെ പിടിക്കാനാകാതെ അടൂര്‍ പോലീസ്

0 second read
0
0

അടൂര്‍: മോഷ്ടാക്കള്‍ വിലസുന്ന മുണ്ടപ്പള്ളിയില്‍ മൂന്ന് കടകളില്‍ മോഷണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടിക്കാന്‍ ആകാതെ അടൂര്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി മുണ്ടപ്പള്ളി ജംഗ്ഷനിലുള്ള മൂന്ന് കടകളിലാണ് മോഷണം നടന്നത്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള എ. വണ്‍ സ്‌റ്റോഴ്‌സില്‍ നിന്നും മൂവായിരം രൂപയും പത്ത് പായ്ക്കറ്റ് സിഗരറ്റ് അച്ചാറുകള്‍ എന്നിവയും സമീപത്ത് ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള പെട്ടികടയില്‍നിന്നും നിരവധി പായ്ക്കറ്റ് സിഗരറ്റുകളും അപഹരിക്കപ്പെട്ടു. ഒരു മാസം മുന്‍പ് ഇവിടെതന്നെയുള്ള ബിനുവിന്റെ പച്ചക്കറി കടയില്‍ നാളീകേരവ്യാപാരിയ്ക്ക് നല്‍കാന്‍ കടയ്ക്കുള്ളില്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതിനായിരം രൂപ മോഷണം പോയിരുന്നു. അടൂര്‍ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രഞ്ചിത്തിന്റെ ഉമ്മിണി റബ്ബേഴിസിലും മോഷണശ്രമം നടന്നിരുന്നു.കടയൂടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ഇവിടെ ഒരു വര്‍ഷത്തിനിടെ ഉണ്ടായ മോഷണങ്ങളില്‍ ഒരുപ്രതിയെപോലും പിടിക്കുവാന്‍ പോലീസിനായിട്ടില്ല. കടകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും നടന്നിട്ടുള്ളത്. പലകടകളിലും സി.സി.ടി.വി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങള്‍ ലഭിക്കാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാവുകയാണ്. പൊലിസിന്റെ രാത്രികാല പട്രോളിങും വാഹനപരിശോധനയും കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പെറ്റി നല്‍കുവാന്‍ പോലീസ് കാണിക്കുന്ന ആര്‍ജ്ജവം മോഷ്ടാക്കളെ പിടികൂടാനും ഉണ്ടാകണമെന്ന് മുണ്ടപ്പള്ളിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍: തകര്‍ന്ന കണ്ണാടിച്ചില്ല് കണ്ണില്‍ തറച്ച് യാത്രക്കാരിക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട…