മണിയടിക്കാനും ശുശ്രൂഷ ചെയ്യാനും മലയാളിയില്ല: ആ പണി ചെയ്യാനും അതിഥി തൊഴിലാളി: ചാത്തങ്കരിയില്‍ മാര്‍ത്തോമ പളളിയില്‍ കപ്യാരായി ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍ന

0 second read
Comments Off on മണിയടിക്കാനും ശുശ്രൂഷ ചെയ്യാനും മലയാളിയില്ല: ആ പണി ചെയ്യാനും അതിഥി തൊഴിലാളി: ചാത്തങ്കരിയില്‍ മാര്‍ത്തോമ പളളിയില്‍ കപ്യാരായി ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍ന
0

തിരുവല്ല: പല തൊഴിലുകള്‍ മലയാളികള്‍ ഉപേക്ഷിച്ച പോലെ കപ്യാര്‍ ജോലിക്കും പള്ളികളില്‍ ആളില്ലാതായിരിക്കുകയാണ്. പതിവുപോലെ ഈ സ്ഥാനവും അതിഥി തൊഴിലാളികള്‍ ഏറ്റെടുത്തു. കേരളത്തില്‍ ഇതാദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നു.

ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍നയാണ് തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ കപ്യാരായി ജോലി ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായി പ്രകാശാണ് നൂറ്റിയിരുപതിലധികം വര്‍ഷം പഴക്കമുള്ള പള്ളിയിലെ ഇടവക ശുശ്രൂഷകന്‍. ഝാര്‍ഖണ്ഡില്‍ പ്രകാശിന്റെ കുടുംബം വര്‍ഷങ്ങളായി ക്രൈസ്തവമത വിശ്വാസികളാണ്. പ്രകാശിന്റെ താത്പര്യപ്രകാരം ഭാര്യയും മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഒഡീഷ സ്വദേശിനിയായ വിനീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ വന്‍തോതിലുള്ള കുടിയേറ്റവും ജനസംഖ്യാ കുറവും പള്ളികളുടെ ദൈനംദിന പ്രവത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തന്റെ ഇടവകാംഗങ്ങളില്‍ ആര്‍ക്കുംതന്നെ ഇടവക ശുശ്രൂഷകനാകാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് പ്രകാശിനെ ഈ പദവിയിലേക്ക് നിയമിച്ചത്

മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല എന്നതൊഴിച്ചാല്‍ നടപ്പിലും പെരുമാറ്റത്തിലും പ്രകാശില്‍ കണ്ട വ്യത്യസ്തയാണ് കപ്യാര്‍ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ കാരണമെന്ന് പള്ളി വികാരി എബ്രഹാം ചെറിയാന്‍ പറഞ്ഞു എല്ലാ അര്‍ത്ഥത്തിലും ഉത്തമ ക്രൈസ്തവ വിശ്വസിയായിട്ടാണ് പ്രകാശും കുടുംബവും ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…