മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ സമരം നയിക്കുന്ന എസ്ആര്‍ തേവര്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റില്‍: ഹിമാചല്‍ വ്യവസായിയില്‍ നിന്ന് തട്ടിയത് 1.40 കോടി

0 second read
Comments Off on മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ സമരം നയിക്കുന്ന എസ്ആര്‍ തേവര്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റില്‍: ഹിമാചല്‍ വ്യവസായിയില്‍ നിന്ന് തട്ടിയത് 1.40 കോടി
0

തേനി: മുല്ലപ്പെരിയാറിന്റെ ചുവടുപിടിച്ച് വര്‍ഷങ്ങളായി കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘം നേതാവ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. 70 കോടി രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹിമാചല്‍പ്രദേശ് സ്വദേശിയായ വ്യവസായിയില്‍ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അഞ്ചു ജില്ലാ കര്‍ഷക സംഘം നേതാവും ബിജെപി കര്‍ഷക മോര്‍ച്ച ഉപാധ്യക്ഷനുമായ എസ്.ആര്‍ തേവറെന്ന രാജശേഖറിനെയും കൂട്ടാളികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ശിവഗംഗ ജില്ലയിലെ കാരൈക്കുടി സ്വദേശിയായ എസ്.ആര്‍.തേവറിനെ സുഹൃത്തുക്കള്‍ വഴിയാണ് വ്യവസായി പരിചയപ്പെട്ടത്. കമ്പനി നവീകരിക്കുന്നതിനയി ഇയാള്‍ 70 കോടി രൂപ വായ്പ സംഘടിപ്പിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്തു. സിംഗപ്പൂരിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയുടെ ഉടമയുമായി ബന്ധമുണ്ടെന്നും അവിടെ നിന്നും 70 കോടി രൂപ വായ്പ നല്കാമെന്നും തേവര്‍ അറിയിച്ചു.

ഇതിനായി വായ്പയുടെ 2% സ്റ്റാമ്പും രജിസ്‌ട്രേഷന്‍ ഫീസുമായി 1.40 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 70 കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു. ഉടനെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാമെന്ന് പറഞ്ഞ് 1.40 കോടി രൂപ കൈപ്പെടുത്തി.പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പ ലഭിച്ചില്ല. സംശയം തോന്നിയ വ്യവസായി പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു.പരാതി ലഭിച്ചതോടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

എസ്.ആര്‍ തേവര്‍ ഉത്തരേന്ത്യന്‍ വ്യവസായികള്‍ക്ക് വന്‍തുക വായ്പ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ 7 തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ തേവരുടെയും കൂട്ടാളികളില്‍ നിന്നുമായി 1.1 കോടി രൂപയും 2 ആഡംബര കാറുകളും സെല്‍ഫോണുകള്‍, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാജ സ്റ്റാമ്പ് പേപ്പര്‍, വ്യാജ സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…