
പന്തളം: തേഡ് സ്പേസ് എന്‍ഡോസ്കോപ്പി ശസ്ത്രക്രിയ വഴി തൊലിപ്പുറത്ത് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ മുഴകള്‍ നീക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യ ആരോഗ്യ കേന്ദ്രമായി സി.എം. ഹോസ്പിറ്റല്‍. വന്‍കുടലിന്റെ തുടക്കഭാഗത്തുള്ള ( അസഡിഗ് കോളന്‍ ) മുഴയുമായി വന്ന സ്ത്രീയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. എന്‍ഡോസ്കോപ്പിക് സബ് മുക്കോസല്‍ ഡിസക്ഷന്‍ മുഖേനെ ഡോ.ജിജോ വര്‍ഗിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഴ നീക്കം ചെയ്തത്. ആമാശയത്തില്‍ മുഴയുമായിവന്ന മറ്റൊരു രോഗിക്കും ഇതേ ശസ്ത്രക്രിയ നടത്തി. വര്‍ഷങ്ങളായി ഭക്ഷണം കഴിക്കാന്‍ കഴിയാതെ വിഷമിച്ച രോഗിയെയും സുഖപ്പെടുത്തി. ഡോ. ഷണ്മുഖം, ഡോ. ജിജോ വര്‍ഗീസ്, ഡോ. നിബിന് നഹാസ്, ഡോ. ഹരികൃഷ്ണന്, ഡോ. പീറ്റര്‍ മണക്ക്, ഡോ. സ്വാതി, ഡോ. ശാന്തി കുമാരി എന്നിവരായിരുന്നു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.