
കോഴഞ്ചേരി: ആറന്മുള പാര്‍ഥ സാരഥിക്ക് ഓണ വിഭവങ്ങള്‍ എത്തിക്കാനായി തിരുവോണ തോണി നീരണിഞ്ഞു. ആറന്മുള തോണി കടവിലാണ് നീരണിയല്‍ നടന്നത്. ക്ഷേത്രത്തില്‍ ലഭിച്ച പ്രസാദവുമായി അനി പുത്തേതിന്റെ നേതൃത്വത്തിനാണ് നീരണിയല്‍ നടന്നത്. ഉത്രാടനാളില്‍ ആറന്മുളയിലെത്തുന്ന മങ്ങാട്ട് ഭട്ടതിരി കാട്ടൂരിന് പുറപ്പെടുന്നതിനൊപ്പം തിരുവോണത്തോണിയും കാട്ടൂരിലേക്ക് എത്തിക്കും. നദിയിലെ ജല നിരപ്പ് താഴ്ന്നത് തോണി യാത്രക്കും ബുദ്ധിമുട്ടാകും.