അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലെ ജീവനക്കാരെ വഴിയില്‍ തടഞ്ഞ് മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

0 second read
Comments Off on അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലെ ജീവനക്കാരെ വഴിയില്‍ തടഞ്ഞ് മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
0

അടൂര്‍: വൈറ്റ് പോര്‍ട്ടിക്കോ ബാറില്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം വച്ച പ്രതികളെ പുറത്താക്കിയ വിരോധത്താല്‍ സൂപ്പര്‍വൈസറെയും ജീവനക്കാരായ രണ്ടുപേരെയും മര്‍ദിച്ച കേസില്‍ മൂന്നു പ്രതികളെ പോലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാഭവനം എസ്. സൂരജ് (28), പാറക്കൂട്ടം കല്ലുവിളയില്‍ ഭാസ്‌കരന്‍ (42), ഷൈജു ഭവനം വീട്ടില്‍ നിന്നും ആലപ്പുഴ പാലമേല്‍ പണയില്‍ എന്ന സ്ഥലത്തു താമസിക്കുന്ന സി. ഷൈജു (34) എന്നിവരാണ് അറസ്റ്റിലായത്.

പതിനഞ്ചോളം പേരടങ്ങിയ സംഘം വടികളും മറ്റുമായി പെരിങ്ങനാട് വഞ്ചിമുക്ക് വച്ച് അഞ്ചിന് രാത്രി 11.50 ന് ജോലി കഴിഞ്ഞ് ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന ബാര്‍ സൂപ്പര്‍വൈസര്‍ ബൈജു, ജീവനക്കാരായ ധനേഷ്, ഗൗതം എന്നിവരെയും അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് കേസ്. ബൈജുവിന്റെ വലതുകൈയിലെ രണ്ട് അസ്ഥികള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജിഷിന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടുകയായിരുന്നു. എസ്.ഐ എം. മനീഷ്, സി.പി.ഓമാരായ രാജേഷ് ചെറിയാന്‍, സൂരജ് ആര്‍. കുറുപ്പ്, സുനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …