നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ഇന്‍സിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി: മൂന്നു പേര്‍ അറസ്റ്റില്‍

0 second read
Comments Off on നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ഇന്‍സിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി: മൂന്നു പേര്‍ അറസ്റ്റില്‍
0

പമ്പ: നിലക്കല്‍ ബേസ് ക്യാമ്പിനോട് ചേര്‍ന്നുള്ള മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എഫ് ഡി ഫാനിന്റെ 3 എച്ച് പി യുടെ 2 മോട്ടോറും ഡീസല്‍ പമ്പ് ചെയ്യുന്നതിനുള്ള ഒന്നര എച്ച് പി യുടെ പമ്പും മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.  റാന്നി പെരുനാട് പമ്പാ ത്രിവേണി അട്ടത്തോട് പടിഞ്ഞാറേ കോളനി ഓലിക്കല്‍ വീട്ടില്‍ രജീഷ്(18), കൊന്നമൂട്ടില്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മഹേഷ് ( 24), കൊന്നമൂട്ടില്‍ വീട്ടില്‍ മനു ( 23) എന്നിവരാണ് പമ്പ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം ആറിനാണ് പ്രതികള്‍ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയത്.
ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആലപ്പുഴ നൂറനാട് ഇടക്കുന്നം അനു നിവാസില്‍ ആര്‍. അനൂപിന്റെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നിലക്കലെ പോലീസിന്റെ സിസി ടീവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചും, ഇത്തരം കുറ്റകൃത്യങ്ങളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുള്ളവരെയും, അടുത്തിടെ ജയിലുകളില്‍ നിന്നും മോചിതരായ മോഷ്ടാക്കളെ
പ്പറ്റിയും പമ്പ പോലീസ് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…