കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ടയില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനായി ബംഗളൂരൂവില്‍ നിന്നും അന്തര്‍ സംസ്ഥാന ബസില്‍ കടത്തിക്കൊണ്ട് വന്ന 77 ഗ്രാം എംഡിഎംഎ, 0.3 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കസ്റ്റഡിയിലെടുത്തു.
എരുമേലി സ്വദേശികളായ അഷ്‌കര്‍ അഷ്‌റഫ് (25), എന്‍.എന്‍. അന്‍വര്‍ഷാ (22), അഫ്‌സല്‍ അലിയാര്‍ (21) എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ചെക്കിങ് ഒഴിവാക്കുന്നതിനായി അതിരാവിലെ ബംഗളൂരില്‍ നിന്നുള്ള സ്വകാര്യ ബസില്‍ പാലായില്‍ എത്തിയ പ്രതികളെ സാഹസിക നീക്കത്തിലൂടെ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.
ബാഗിനുള്ളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്നും വന്‍ തോതില്‍ മയക്ക്മരുന്ന് ജില്ലയില്‍ എത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും വില്പന നടത്തി വന്നിരുന്ന പ്രതികള്‍ സ്വന്തം ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനും ലഹരിയുടെ വഴി കണ്ടെത്തുകയായിരുന്നു. ആഴ്ചയില്‍ രണ്ട് തവണ ബാംഗ്ലൂരിലേക്ക് യാത്ര പോകാറുളള ഇവരെ എക്‌സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍. ബിനോദ്, കെ.എന്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. സുരേഷ്, ദീപു ബാലകൃഷ്ണന്‍, അനീഷ് രാജ്, നിമേഷ്, ശ്യാം ശശിധരന്‍, പ്രശോഭ്, ഡൈവര്‍ അനില്‍ ഗ.ഗ എന്നിവരും പങ്കെടുത്തു.