തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനിട്ട പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു

0 second read
Comments Off on തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനിട്ട പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
0

ആലപ്പുഴ : വിവാഹപ്പന്തല്‍ അഴിക്കുമ്പോള്‍ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ലൈനില്‍നിന്നാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

ബീഹാർ സ്വദേശികളായ ആദിത്യൻ,കാശി റാം,പശ്ചിമബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായജാദുലാൽ,അനൂപ്,അജയൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

 

Load More Related Articles
Load More By Editor
Load More In OBIT
Comments are closed.

Check Also

ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ മൂവര്‍സംഘം

അടൂര്‍: മൂവര്‍സംഘം ഒന്നിച്ച് ഒന്നാം ക്ലാസ്സില്‍, മണ്ണടി കല്ലുവിളയത്തില്‍ ബിജോയ്സില്‍ ബിനോയ…