പത്തനംതിട്ട ജില്ലയില്‍ എലിപ്പനി മരണം മൂന്നായി: രണ്ടു പേര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍

0 second read
Comments Off on പത്തനംതിട്ട ജില്ലയില്‍ എലിപ്പനി മരണം മൂന്നായി: രണ്ടു പേര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍
0

പത്തനംതിട്ട: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് മരിച്ചത് മൂന്നു പേര്‍. രണ്ടു പേര്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളും മറ്റൊന്ന് പുരുഷനുമാണ്. ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് മൂന്നു പേരും മരിച്ചത്. ഇതില്‍ രണ്ടു പേരുള്ളത് മന്ത്രി വീണയുടെ വീട് ഉള്‍പ്പെടുന്ന കൊടുമണ്‍ പഞ്ചായത്തിലാണ്.

കൊടുമണ്‍ ഒന്‍പതാം വാര്‍ഡ് കൊടുമണ്‍ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതില്‍സുജാത(50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍. സുജാത മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും.
മകള്‍: സന്മയ. മണിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ 15 നാണ് മരിച്ചത്. മകന്‍: വിഷ്ണു.

പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജനാ(60) ന് മരിച്ച മൂന്നാമത്തെയാള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഒരാഴ്ചയായി പനിയും ശരീര
വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ലിസി. മക്കള്‍: ലിജോ രാജന്‍, ജൂലി രാജന്‍. മരുമക്കള്‍: ഹണി, സുബിന്‍ പ്രസാദ്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …