
കോന്നി: ആനത്താവളത്തില്‍ സ്ഥാപിച്ച 3-ഡി തീയേറ്റര്‍ ഡിസംബര്‍ ഒന്നിന് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ആനക്കൂട്ടിലെത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രിഡി വീഡിയോയില്‍ ഇക്കോ ടൂറിസത്തെ സംബന്ധിച്ചുള്ള അറിവുകള്‍ നല്‍കും വിധം 15 മിനിറ്റുള്ള ഹ്രസ്വ ചിത്രവുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
3130000 രൂപ ചെലവഴിച്ചാണ് പൂര്‍ണമായും ശീതികരിച്ച 3 ഡി തീയേറ്റര്‍ നിര്‍മിച്ചത്. 35 പേര്‍ക്ക് ഒരേസമയം ചിത്രങ്ങള്‍ കാണാം. എറണാകുളം ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാജിക് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തീയേറ്റര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. ആനക്കൂട്ടില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് പുതിയ ത്രിഡി തീയേറ്റര്‍ നവ്യാനുഭവം ആയിരിക്കും. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.