
റാന്നി: പടയനിപ്പാറയില് കടുവയുടെ മുന്പില് നിന്നും മധ്യവയസ്ക്കന് അത്ഭുതകരമായ രക്ഷപ്പെട്ടു. മുതലവാരം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ സുരേഷാണ് രക്ഷപെട്ടത്. സുരേഷ് തിങ്കളാഴ്ച വെളുപ്പിന് 5.30 തോട് കൂടി വീടിനു പുറത്തിറങ്ങി തിരികെ വീട്ടിലോട്ട് കയറുന്ന സമയം കേഴ മാനിനെ ഓടിച്ച് വീടിന്റെ വരാന്തയില്‍ കയറിയ കടുവയുടെ മുന്പില് അകപ്പെടുകയായിരുന്നു.
എന്നാല്‍ പെട്ടെന്നുള്ള സുരേഷിന്റെ അലര്‍ച്ചയും കൈയിലുണ്ടായിരുന്ന ലൈറ്റും കണ്ട് മാനിനെ ഉപേക്ഷിച്ച് കടുവ അടുത്ത പറമ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അലര്‍ച്ച കേട്ട് സമീപത്ത് താമസിച്ചിരുന്ന ബന്ധു മുറ്റത്തെ ലൈറ്റ് ഇട്ട് ഇറങ്ങിയപ്പോഴേക്ക് കടുവ ഇരുട്ടിലേക്ക് ഓടി അകലുന്നത് കണ്ടു.വിവരമറിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകര്‍ കടുവയുടെ കാല്പാടുകള് പരിശോധിച്ചു. കടുവ തന്നെയാണ് ഇറങ്ങിയത് എന്ന് സ്ഥിരീകരിച്ചതായി നാട്ടുകാര്‍ പറയുന്നു. വനപാലകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. വൈകിട്ട് റാന്നിയില്‍ നിന്നും ആര് ആര് ടി സംഘവും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി.