കോന്നിയും കടുവാപ്പേടിയിലേക്ക്: അതുമ്പുംകുളത്ത് ആടിനെ കൊന്നു: വനംവകുപ്പിന് കത്തെഴുതി എംഎല്‍എ

0 second read
Comments Off on കോന്നിയും കടുവാപ്പേടിയിലേക്ക്: അതുമ്പുംകുളത്ത് ആടിനെ കൊന്നു: വനംവകുപ്പിന് കത്തെഴുതി എംഎല്‍എ
0

കോന്നി: ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് കടുവ ആക്രമണം. പ്രദേശവാസികള്‍ ഭയപ്പാടില്‍. വ്യാഴാഴ്ച രാത്രിയില്‍ കടുവ ഇറങ്ങുകയും വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കടുവയാണ് ആടിനെ കൊന്നതെന്ന് വീട്ടുകാര്‍ നേരില്‍ കാണുകയും ചെയ്തിട്ടുമുണ്ട്.

അതുമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങില്‍ വീട്ടില്‍ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത്. രണ്ട് ആടുകളെ കാണാതാവുകയും ചെയ്തു. വനംവകുപ്പ് ഡോക്ടര്‍ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ജനവാസമേഖലയില്‍ കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ വലിയ പരിഭ്രാന്തിയിലും ഭീതിയിലുമാണ്. കടുവയെ പിടിക്കാന്‍ ആവശ്യമായ കൂട് സ്ഥാപിക്കുകയും മയക്കുവെടി വയ്ക്കുവാനും ജനങ്ങളുടെ ഭീതി അകറ്റാനും കൂടുതല്‍ ഫോഴ്‌സിനെ പ്രദേശത്ത് വിന്യസിക്കേണ്ടതാണ്.

കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയും മന്ത്രിക്ക് കത്ത് നല്‍കി. കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂട് സ്ഥാപിക്കുന്നതും മയക്കു വെടി വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ആറാം വാര്‍ഡ് അംഗം രഞ്ജു എന്നിവര്‍ ഡി.എഫ്.ഓയോട് ആവശ്യപ്പെട്ടു.

വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നാട്ടുകാര്‍ക്ക് യാതൊരു സഹായവും ഇല്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വലിയ സമരം വനം വകുപ്പിന് എതിരെ ഉണ്ടാകും. എത്രയും വേഗം കൂട് ഒരുക്കുവാന്‍ നടപടി ഉണ്ടാകണം. അതിന് വൈല്‍ഡ് ലൈഫ് ചീഫിന്റെയും മുഖ്യ വനപാലകനും കത്തയക്കുകയും ഉത്തരവിന് വേണ്ടികാക്കുന്ന ഡി.എഫ്.ഓയ്ക്ക് എതിരെ സമരം ഉണ്ടാകും . നിയമപരമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കൂട് ഒരുക്കുവാന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധപ്പെട്ട ഡി.എഫ്.ഓയ്ക്ക് അനുമതി നല്‍കാം എന്നും മറ്റൊരു നിയമം നിലവിലുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…