വയനാട്: കേരള -കര്‍ണാടക അതിര്‍ത്തിയില്‍ കടുവ രണ്ടു പേരെ കടിച്ചു കൊന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പന്ത്രണ്ടുകാരനും എഴുപത്തിയഞ്ചുകാരനുമാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.
തോല്‍പ്പെട്ടിക്ക് സമീപം കര്‍ണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു പന്ത്രണ്ടുകാരനായ ചേതന്‍.
അതിനിടെ എത്തിയ കടുവ കുട്ടികള്‍ക്കിടയിലേക്ക് ചാടിവീണ് ചേതന്റെ കാല്‍ തുട മുതല്‍ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയി. കാല്‍ നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേസ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് 75കാരനായ രാജീവനെ കടുവ ആക്രമിച്ച് കൊന്നത്.