
അടൂര്‍: ബൈപ്പാസ് റോഡില്‍ തടി കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു.ഇടി യുടെ ആഘാതത്തില്‍ ലോറി റോഡിന് കുറുകെ മറിഞ്ഞു.ഇതോടെ റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി. ലോറി െ്രെഡവര്‍ക്ക് നിസാര പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോയ ലോറിയും നെല്ലിമൂട്ടിപ്പടി ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തില്‍ പെട്ടത്. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.