പത്തനംതിട്ട: പാറയുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത് സ്കൂട്ടറിന് മുകളിലേക്ക്. സ്കൂട്ടര്‍ തവിടുപൊടിയായി. പാറക്കല്ലുകള്‍ക്ക് അടിയില്‍പ്പെട്ട യാത്രക്കാരന് പരുക്കുകളോടെ രക്ഷപ്പെട്ടു.പ്ര്ക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവില്‍ പി.എസ്. സാമുവലിനാ(65)ണ് പരുക്കേറ്റത്. തോട്ടപുറം തൂക്കുപാലത്ത് ബജിക്കട നടത്തുകയാണ് ഇദ്ദേഹം.
പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ കുളം ജങ്ഷനില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. സാമുവല്‍ പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന. എതിരേ വന്ന ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. പാറക്കല്ലുകള്‍ വീണ് സ്കൂട്ടര്‍ തവിടുപൊടിയായി. സാമുവല്‍ പാറയ്ക്ക് അടിയില്‍പ്പെട്ടു. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഡ്രൈവറെ രക്ഷിച്ചു. ആശുപത്രിയിലേക്ക് മാറ്റി. സാമുവലിന് ഗുരുതരമായ പരുക്കില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം.
പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷട്ടര്‍ മുക്ക്, പുത്തന്‍പീടിക, ഓമല്ലൂര്‍ കുരിശടി ജങ്ഷന്, സന്തോഷ് മുക്ക് എന്നിവിടങ്ങളില്‍ നിന്ന് വാഹനഗതാഗതം വഴി തിരിച്ചു വിട്ടു.