തിരുവല്ല ബൈപാസ് ഇനി മുതല്‍ ആരോഗ്യ നഗരി

0 second read
Comments Off on തിരുവല്ല ബൈപാസ് ഇനി മുതല്‍ ആരോഗ്യ നഗരി
0

തിരുവല്ല: സൗന്ദര്യവത്കരിച്ചബൈപ്പാസ്, ബി വണ്‍ ബി വണ്‍ ജങ്ഷന്റെ ഉദ്ഘാടനംമാത്യു ടി. തോമസ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജിജി വട്ടശേരില്‍എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍സ് സി.ഇ.ഒ ഫാ ബിജു വര്‍ഗീസ് പയ്യമ്പള്ളില്‍, മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എബ്രഹാം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ജംഗ്ഷനിലെ പുല്‍ത്തകിടിയുടെയും, ചെടികളുടെയും പരിപാലന ചുമതല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്കാണ്. ആശുപത്രിയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു തുടക്കം മുതലുള്ള സൗന്ദര്യവത്കരണം.
‘ആരോഗ്യ നഗരിയിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡും ഇവര്‍ ഒരുക്കിയിട്ടുണ്ട്. തിരക്കുള്ള ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നവര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയാണ് പുഷ്പഗിരി ഒരുക്കിയിരിക്കുന്നത്.

എസ്.എച്ച്.ഓ ബി.കെ. സുനില്‍ കൃഷ്ണന്‍, ജോയിന്റ് ആര്‍ടിഓ ഡാനിയേല്‍ സ്റ്റീഫന്‍, വി.എ. ഫൈസല്‍, പി.കെ. ശുഭ, എം. സലിം, ഷെല്‍ട്ടന്‍ വി റാഫേല്‍ എന്നിവര്‍ സംബന്ധിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…