ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി: ടാങ്കര്‍ലോറി പോലീസ് പിടിച്ചെടുത്തു

0 second read
Comments Off on ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി: ടാങ്കര്‍ലോറി പോലീസ് പിടിച്ചെടുത്തു
0

അടൂര്‍: ജനവാസമേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ നെല്ലിമൂട്ടില്‍പടി ജങ്ഷന് സമീപം തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്. ഈ ഭാഗത്തേക്ക് ടാങ്കര്‍ അമിത വേഗതയില്‍ വന്നുപോയത് നാട്ടുകാര്‍ കണ്ടിരുന്നു. സമീപത്ത് ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോട്ടിലേക്ക് മാലിന്യം തള്ളിയതായി നാട്ടുകാര്‍ കണ്ടെത്തി.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ടൗണിലെയും, പരിസര പ്രദേശങ്ങളിലെയും നിരവധി സി.സി.റ്റി.വി ക്യാമറകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ ആദിക്കാട്ടുകുളങ്ങരയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പഴകുളം ചരിവുപറമ്പില്‍, ബദറുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. മുന്‍പ് അടൂരിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു.

വിവിധ റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന് രാത്രികാല പരിശോധനയും നടത്തിയിരുന്നു. ടാങ്കറില്‍ മാലിന്യം തള്ളിയതു സംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും, മോട്ടോര്‍ വാഹനവകുപ്പിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കത്ത് നല്‍കാന്‍ അടൂര്‍ പോലീസിന് ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്സ്‌നിര്‍ദേശം നല്‍കി. നിരവധി തോടുകളും, കനാലുകളും ഉള്ള ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ക്യാമറകളുടെ അഭാവമുണ്ടെന്നും റസിഡന്‍സ് അസോസിയേഷനുകളുടെയും, ജനമൈത്രി സമിതിയുടെയും വ്യാപാരി വ്യവസായികളുടെയും സഹകരണത്തോടെ കൂടുതല്‍ കാമറകള്‍ അടൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കുവാന്‍ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് പുതുവല്‍, മാരൂര്‍ ഭാഗങ്ങളില്‍ മാലിന്യം തള്ളിയ രണ്ടു വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ മനീഷ്.എം , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്.ആര്‍.കുറുപ്പ്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …