കമ്പം(തമിഴ്‌നാട്): തമിഴ്‌നാട്ടില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. ഒരു കിലോ തക്കാളിക്ക് 200 രൂപ വരെ വില എത്തിയിരുന്നെങ്കിലും ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത സാഹചര്യമായി മാറിയത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ചന്തയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോയ തക്കാളി വില യില്ലാത്തതിനാല്‍ റോഡില്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കര്‍ഷകരും.
ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ അഞ്ച് രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക്‌ലഭിക്കു ന്നത്. ചില ദിവസങ്ങളില്‍ മാത്രം 10 രൂപ വരെ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് മൊത്ത വ്യാപാരികള്‍ എടുക്കുന്നുണ്ട്. വിളവെടുത്ത് ചന്തയില്‍ എത്തിക്കാനുള്ള ചെലവ് പോലും തികയാത്ത സാഹചര്യത്തിലാണ് കര്‍ കര്‍ഷകര്‍ തക്കാളി ഉപക്ഷിച്ച് മടങ്ങുന്നത്.
പച്ചക്കറി കൃഷി നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ താങ്ങു വില നിശ്ചയിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തരത്തിലാണ് വില തുടര്‍ന്നും ലഭിക്കുന്നതെങ്കില്‍ കൃഷി ഉപേക്ഷിക്കാതെ മറ്റു മാര്‍ഗമില്ലെന്നുംകര്‍ഷകര്‍ പറയുന്നു.
അതിര്‍ത്തി പട്ടണമായ ഉദുമല്‍പേട്ട യിലെ കുറിച്ചി കോട്ട, കുമരലിംഗം,കൊളുമം, കമ്പം,പെരുപ്പംപെട്ടി, ദളി, നെയ്ക്കാരപെട്ടി, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളിലാണ് കൂ ടുതലും തക്കാളി കൃഷി ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷികള്‍ ചെയ്തു വരുന്നത്. മറ്റ് വിളകള്‍ ക്കും ഇപ്പോള്‍ വില കുറവാണ് തമിഴ്‌നാട്ടില്‍. എന്നാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തു മ്പോള്‍ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടാകുന്നില്ല.