തമിഴ്‌നാട്ടില്‍ തക്കാളിക്ക് വിലയിടിവ്: റോഡില്‍ തള്ളി കര്‍ഷകര്‍: പെട്ടിക്ക് വില 80 രൂപ വരെ മാത്രം

0 second read
Comments Off on തമിഴ്‌നാട്ടില്‍ തക്കാളിക്ക് വിലയിടിവ്: റോഡില്‍ തള്ളി കര്‍ഷകര്‍: പെട്ടിക്ക് വില 80 രൂപ വരെ മാത്രം
0

ദിണ്ടിഗല്‍ (തമിഴ്‌നാട്): തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി പഴങ്ങള്‍ റോഡില്‍ തള്ളുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വില ഇടിഞ്ഞത്. 14 കിലോ ഭാരമുള്ള ഒരു പെട്ടിക്ക് 50 മുതല്‍ 100 രൂപക്ക് വരെയാണ് വില്പന നടന്നിരുന്നത്. ഇന്ന് 50 മുതല്‍ 80 രൂപ വരെയായി വില താഴ്ന്നു.

വേനല്‍ മഴ ശകതമായതോടെ തക്കാളി പഴങ്ങളില്‍ കേടു പാടുകളും അഴുകലുമുണ്ടായിട്ടുണ്ട്. ഇതിന് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളിയുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം വില വീണ്ടും കുറയുകയും ചെയ്തതാണ് വിളവെടുത്ത തക്കാളി പഴങ്ങള്‍ റോഡില്‍ തള്ളാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്.

ഉല്പാദനത്തിനും മറ്റും ഭീമമായ തുക മുടക്കി കൃഷി ചെയ്ത് വാഹനങ്ങളില്‍ കയറ്റി വിപണിയിലെത്തിച്ചിട്ടും കൃത്യമായ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അയ്യലൂര്‍ മാര്‍ക്കറ്റിനു സമീപം റോഡരികില്‍ തക്കാളിയുടെ വന്‍ കൂമ്പാരങ്ങളും കാണാം. അയ്യലൂരില്‍ തക്കാളി സംസ്‌കരണത്തിനായി ഫുഡ് പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ വില കുറയുന്ന സമയത്ത് തക്കാളി സംസ്‌കരിച്ച് സൂക്ഷിക്കാന്‍ കഴിയൂ.

ഡിണ്ടിഗല്‍ ജില്ലയിലെ വടമധുര, അയ്യലൂര്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ തക്കാളി കൃഷി ചെയ്യുന്നത്.തോട്ടങ്ങളില്‍ വിളയിച്ച തക്കാളി അയ്യലൂര്‍ ലേല വിപണിയിലെത്തിച്ചാണ് വില്‍പന നടത്തുന്നത്.ഇവിടെ നിന്നുമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും കേരളത്തിലേക്കും തക്കാളി എത്തുന്നത്. പ്രതിദിനം 15 ടണ്ണോളം തക്കാളിയാണ് ഇവിടെ വിറ്റഴിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …