ടി.വി. കാണാന്‍ വന്ന കുട്ടിക്ക് പീഡനം: വയോധികന് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും

0 second read
Comments Off on ടി.വി. കാണാന്‍ വന്ന കുട്ടിക്ക് പീഡനം: വയോധികന് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
0

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കന് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും. കൊക്കയാർ വെംബ്ലി കനകപുരം ഭാഗത്ത് മടുക്കയിൽ മധുകുമാറി(മധു-60)നെയാണ് കട്ടപ്പന പോക്സോ അതിവേഗ  പ്രത്യേക കോടതി ജഡ്ജി വി മഞ്ജു ശിക്ഷിച്ചത്.പ്രതി പിഴയടച്ചാൽ 35000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.  2019 മെയ് 31 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് അന്നത്തെ പെരുവന്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന നോബിൾ മാനുവേൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…