ശബരിമലയില്‍ ആകെ വരുമാനം 357.47 കോടി: കഴിഞ്ഞ തവണത്തേക്കാള്‍ 10 കോടി വര്‍ധനവ്

1 second read
Comments Off on ശബരിമലയില്‍ ആകെ വരുമാനം 357.47 കോടി: കഴിഞ്ഞ തവണത്തേക്കാള്‍ 10 കോടി വര്‍ധനവ്
0

ശബരിമല: ഇക്കൊല്ലം മണ്ഡല-മകരവിളക്ക് കാലയളവില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ). ഇക്കുറി 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനവുണ്ടായി. അരവണ വിറ്റ് 146,99,37,700 രൂപയും അപ്പം വിറ്റ് 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നുള്ള വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 50 ലക്ഷം (50,06412) പേരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 44 ലക്ഷമായിരുന്നു (44,16,219). അഞ്ചു ലക്ഷം പേരാണ് അധികമായി വന്നത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…