കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപന ദിനമായ നാളെ വൈകിട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ കോന്നിയിലും പരിസരങ്ങളിലും മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
പത്തനാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വാഹനങ്ങള്‍ പൂവന്‍പാറയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ചേരിമുക്ക്, വെള്ളപ്പാറ വഴി പോകണം.
പത്തനംതിട്ടയില്‍ നിന്ന് പത്തനാപുരത്തേക്കുള്ള വാഹനങ്ങള്‍ മല്ലശേരി ജങ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് പ്രമാടം, വെള്ളപ്പാറ, ചേരിമുക്ക്, പൂവന്‍പാറ വഴി പോകണം.
പ്രമാടം-കോന്നി റൂട്ടില്‍ വാഹനങ്ങള്‍ ജോളി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് വെള്ളപ്പാറ, ചേരിമുക്ക്, പൂവന്‍പാറ വഴി പോകണം.
തണ്ണിത്തോട്-കോന്നി റൂട്ടില്‍ വാഹനങ്ങള്‍ ചാങ്കൂര്‍ മുക്കില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അട്ടച്ചാക്കല്‍ വഴി പോകണം.
ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ മാമൂട് ജങ്ഷനില്‍ നിന്ന് വടക്കോട്ടും എലിയറയ്ക്കല്‍ ജങ്ഷനില്‍ നിന്ന് തെക്കോട്ടും മാറി പാര്‍ക്ക് ചെയ്യണമെന്ന് ഡിവൈ.എസ്.പി രാജപ്പന് റാവുത്തര്‍ അറിയിച്ചു.