
തിരുവല്ല: കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശി റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി ( 30 ) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ലോക് മാന്യതിലക് എക്‌സ്പ്രസില്‍ കായംകുളത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നുമാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ പണം പിടികൂടിയത്. റെയില്‍വേ പോലീസും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. റെയില്‍വേ പോലീസ് എസ് ഐ റോബി ചെറിയാന്‍, എക്‌സൈസ് സി ഐ കെ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയില്‍ എടുത്ത പണവും അടക്കം കോട്ടയം റെയില്‍വേ പോലീസിന് കൈമാറി.