
പത്തനംതിട്ട: ജില്ലയിലെ ഡിവൈ.എസ്.പിമാരെ പരസ്പരം മാറ്റി നിയമിച്ചു. സ്ഥാനക്കയറ്റം കിട്ടിയ ജി. സുനില്‍കുമാറിനെ ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പിയായി നിയമിച്ചു. ഇവിടെ ഡിവൈ.എസ്.പിയായിരുന്ന ആര്‍. ജയരാജിടെ അടൂരിലേക്ക് മാറ്റി. അടൂരില്‍ നിന്ന് ആര്‍. ബിനുവിനെ റാന്നിയിലേക്കും അവിടെ നിന്ന് ജി. സന്തോഷ് കുമാറിനെ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലേക്കും മാറ്റി.
കോന്നി ഡിവൈ.എസ്.പിയായിരുന്ന കെ. ബൈജുകുമാറിനെ നെടുമങ്ങാട്ടേക്ക് മാറ്റി. തിരുവല്ല ഡിവൈ.എസ്.പിയായിരുന്ന രാജപ്പന്‍ റാവുത്തര്‍ കോന്നി ഡിവൈ.എസ്.പിയാകും. പത്തനംതിട്ട എസ്എസ്ബി ഡിവൈ.എസ്.പിയായിരുന്ന എസ്. അഷദാണ് തിരുവല്ലയിലെ പുതിയ ഡിവൈ.എസ്.പി.