തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതകഗോഡൗണും വിതരണ കേന്ദ്രവും: ഉദ്ഘാടനം 17 ന് നിലയ്ക്കലില്‍

0 second read
Comments Off on തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതകഗോഡൗണും വിതരണ കേന്ദ്രവും: ഉദ്ഘാടനം 17 ന് നിലയ്ക്കലില്‍
0

നിലയ്ക്കല്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം 17 ന് വൈകിട്ട് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ഗോഡൗണാണ് ഇവിടെ സ്ഥാപിക്കുന്നത്. ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ശ്രീമഹാദേവ ഗ്യാസ് ഏജന്‍സി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവന്‍, ജി.സുന്ദരേശന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എന്‍ജീനിയര്‍ ആര്‍.അജിത്ത് കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിക്കും. ശബരിമല,പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് സ്വന്തമായി ഗ്യാസ് ഏജന്‍സി ആരംഭിക്കുന്നത്.

 

Load More Related Articles
Comments are closed.

Check Also

പന്തളം കുരമ്പാലയില്‍ മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം: എംസി റോഡില്‍ കുരമ്പാല കവലയ്ക്കു സമീപം മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്…