അപ്പെന്‍ഡിസൈറ്റിസ് ബാധിച്ച് അണുബാധയേറ്റ കുട്ടിക്ക് തെറ്റായ രോഗനിര്‍ണയം: ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

0 second read
Comments Off on അപ്പെന്‍ഡിസൈറ്റിസ് ബാധിച്ച് അണുബാധയേറ്റ കുട്ടിക്ക് തെറ്റായ രോഗനിര്‍ണയം: ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
0

പത്തനംതിട്ട: ഡോക്ടറുടെ അശ്രദ്ധ ആറു വയസുകാരിയുടെ രോഗം മൂര്‍ഛിക്കുന്നതിന് ഇടയാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്.

സെന്റ് ലൂക്ക് ആശുപത്രി ഉടമയും പീഡിയാട്രീഷ്യനുമായ ഡോ. വല്‍സല ജോണിനെതിരേ വയ്യാറ്റുപുഴ സ്വദേശി സൂരജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സൂരജിന്റെ മകള്‍ ആത്മജയെ കഴിഞ്ഞ മാസം 14 ന് വയറുവേദനയുമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അഞ്ച് ദിവസത്തോളം ചികിത്സിച്ചുവെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല. കുട്ടിയെ സ്‌കാന്‍ ചെയ്യണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അണുബാധ ആണെന്ന് പറഞ്ഞ് ഡോക്ടര്‍ നിഷേധിക്കുകയായിരുന്നുവത്രേ.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്‌കാന്‍ ചെയ്തുവെങ്കിലും വിവരം മാതാപിതാക്കളെ അറിയിക്കാത അടിയന്തര സര്‍ജറി നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറെടുത്തു. തുടര്‍ന്ന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുമായിരുന്നു. കുട്ടിയുടെ അപ്പന്റിസൈറ്റിസ് ഇതിനോടകം പൊട്ടിപ്പോവുകയും കുടലില്‍ അണുബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഡോക്ടര്‍ക്കെതിരേ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും, കലക്ടര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു.

ആരോഗ്യ മന്ത്രിക്കു നല്‍കിയ പരാതി അന്വേഷിക്കാന്‍ ഡി.എം.ഓക്ക് നല്‍കിയെങ്കിലും ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിന് പോലീസ് തയാറായില്ല. തുടര്‍ന്നാണ് അഡ്വ. ബി അരുണ്‍ദാസ് മുഖാന്തിരം സൂരജ് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

Load More Related Articles
Load More By Editor
Load More In EXCLUSIVE
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…